09 May 2024 Thursday

ജില്ലാ പഞ്ചായത്ത് പാലപ്പെട്ടി ഗവ: സ്കൂളിൽ ഓഫീസ് & സ്റ്റാഫ്റൂം നവീകരണംപ്രവർത്തി ഉദ്ഘാടനം ചെയ്തു

ckmnews


മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി 17.5 ലക്ഷം രൂപയുടെ ഓഫീസ് & സ്റ്റാഫ് റൂം നവീകരണ പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനകർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീർ ഉദ്ഘാടനം ചെയ്തു.സാധാരണ സ്കൂളുകളിൽ നിന്ന് പഠിച്ചു ഉന്നതങ്ങളിൽ എത്തിയ സക്കീർ സാറിന്റെ  അനുഭവങ്ങളും കുട്ടികളുമായുള്ള ഇൻട്രക്ഷനും വിദ്യാർത്ഥികൾക്ക് ഊർജ്ജം നൽകി.ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം സൗദ അബ്ദുള്ള, പി ടി എ പ്രസിഡന്റ് 

ഇ കെ ഇസ്മായിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും, പൊതുപ്രവർത്തകരും, വിദ്യാർഥികളും,രക്ഷിതാക്കളും,അധ്യാപകരും പങ്കെടുത്ത പരിപാടിൽ പ്രിൻസിപ്പൽ ഇൻ ചാർജ് സജീവ് മാസ്റ്റർ സ്വാഗതവും ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഓഫീസ് പ്രവർത്തികൾ സമയബന്ധിതമായി കൃത്യമായി തീർക്കാൻ ഡിവിഷൻ മെമ്പർ നിർദ്ദേശവും നൽകി