09 May 2024 Thursday

കെബി ശിവദാസന്റെ എന്റെ സ്നേഹമുള്ള അമ്മക്ക് ഒരു ഓണക്കോടി വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:സാമൂഹ്യ പ്രവർത്തകനും ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളിയുമായ കെബി ശിവദാസന്റെ എന്റെ സ്നേഹമുളള അമ്മക്ക് ഒരു ഓണക്കോടി വിതരണം ചെയ്തു.മരണപ്പെട്ട അമ്മയുടെ സ്മരണക്കായി ശിവദാസൻ കഴിഞ്ഞ 12 വർഷമായി അമ്മക്ക് ഒരു ഓണക്കോടി വിതരണം ചെയ്ത് വരുന്നുണ്ട്.ഓണത്തോടനുബന്ധിച്ച് ഇത്തവണ 57 കുടുംബങ്ങൾക്ക് ഓണക്കോടി വീടുകളിൽ എത്തിച്ച് നൽകി.സുമനസുകളുടെ സഹായത്തോടെയാണ് വർഷം തോറും ശിവദാസൻ  ഓണക്കോടി വിതരണം നടത്തുന്നത്