09 May 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണം മെഗാ ഫെസ്റ്റിവൽ ആഗസ്റ്റ് 24ന് നടക്കും

ckmnews


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണം മെഗാഫെസ്റ്റിവൽ ഓഗസ്റ്റ് 24ന് നടക്കും.വട്ടംകുളം പഞ്ചായത്ത് നഗറിൽ ഓണം ജനകീയോത്സവമാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് നിർവഹിച്ചു,മാനവ ഐക്യത്തിന്റെയും,സമത്വത്തിന്റെയും,സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ മലയാളക്കരയെ ഓർമ്മപ്പെടുത്തി കടന്നുവരുന്ന ഓണം ഒരുമയോടെ, ഒന്നായി കൈകോർത്തു പിടിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന്  ഉദ്ഘടന ചടങ്ങിൽ പ്രസിഡണ്ട്‌ ആഹ്വനം ചെയ്തു, 24ന് നടക്കുന്ന പരിപാടിയിൽ, ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച 101 വീടുകളുടെ താക്കോൽ ദാനമുണ്ടായിരിക്കും,ഓഗസ്റ്റ്‌ 24 ന് നടക്കുന്ന ഫുൾഡേ പ്രോഗ്രാമുകളുടെ വിശദവിവരം,23 ന് പത്ര സമ്മേളനം വഴി അറിയിക്കും ,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, എം, എ, നജീബ്, സെക്രട്ടറി,, ഷീജ ബിന്ദു(മെമ്പർ )ഉണ്ണികൃഷ്ണൻ (മെമ്പർ )NRGS,എഇ ഷമീർ,പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങളും സംബന്ധിച്ചു,