09 May 2024 Thursday

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെഎസ്ആർടിസി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ckmnews

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെഎസ്ആർടിസി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്


ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കെഎസ്ആർടിസി ബസ്സ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.മൂക്കുതല ചേലക്കടവ് സ്വദേശി മറത്തൂര് വളപ്പിൽ മാമ്പ്ര നാണു(68)നാണ് പരിക്കേറ്റത്.ചൊവ്വാഴ്ച കാലത്ത് 6.30 ഓടെ ചങ്ങരംകുളത്ത് ഹൈവേ ജംഗ്ഷനിൽ ടാക്സി സ്റ്റാന്റിന് സമീപത്താണ് അപകടം.പരിക്കേറ്റ നാണുവിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു