09 May 2024 Thursday

ഭാനവ് എൻ എസ് എഴുതിയ എ ബ്രെയിൻസ് ടേൽ പ്രകാശനം ചെയ്തു.

ckmnews

എ ബ്രെയിൻസ് ടേൽ പ്രകാശനം ചെയ്തു.


ചങ്ങരംകുളം : ഇന്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡ് ഗോൾഡ് മെഡൽ ജേതാവും കോലിക്കര ലെസ്സൺ ലെൻസ്‌ ഇന്റഗ്രെറ്റഡ് ക്യാമ്പസ്സിലെ പത്താം തരം  വിദ്യാർത്ഥിയുമായ ഭാനവ് എൻ എസ് എഴുതിയ എ ബ്രെയിൻസ് ടേൽ എന്ന പുസ്തകം പ്രമുഖ കാർഡിയോ തോറാസിക് സർജൻ പത്മശ്രീ ജോസ് ചാക്കോ പെരിയാപുരം കേരള ഹൈകോർട് ജഡ്ജ് എൻ നാഗരേഷിന് നൽകി പ്രകാശനം ചെയ്തു. ഡ്രീം തം പ്രോജക്ടിന്റെ രണ്ടാമത് ഗ്രാന്റ് ഫിനാലെയുടെ ഭാഗമായാണ് പ്രകാശന ചടങ്ങ് നടന്നത്.


ഇറ്റലി ആദിദേയത്വം വഹിച്ച  എർത്ത് സയൻസ് ഒളിമ്പ്യാഡിൽ നാല് മെഡലുകൾ നേടിയ ഭാനവിന്റെ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് H & C ആണ്.


ഡ്രീം തം അക്കാദമിക് ഡയറക്ടക്ർ ഡോ ജോൺ ജെ ലാൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിഷ് മോഹൻ ഐ ആർ എസ്, ഡോ ടെസ്സി തോമസ്, അഡ്വ കെ ജി രാംകുമാർ, ഡോ വി പി ഗംഗാദരൻ, പ്രൊ ഡോ ജോസഫ് മാത്യു, ഇസാഫ് ബാങ്ക് എം ഡി കെ പോൾ തോമസ്, ജയരാജ്‌ വാര്യർ, റിലയൻസ് ജിയോ ബിസിനസ് ഹെഡ് കെ സി നരേന്ദ്രൻ, റിപ്പോർട്ടർ ടി വി പ്രസിഡണ്ട് അനിൽ ആയൂർ, ഡ്രീം തം എം ഡി ഡോ ടി സുരേഷ് കുമാർ(PSK), ചീഫ് മെന്റർ യഹ്‌യ പി ആമയം എന്നിവർ പ്രസംഗിച്ചു.