09 May 2024 Thursday

പുകസ തത്സമയ ചിത്രരചനയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു

ckmnews

പുകസ തത്സമയ ചിത്രരചനയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു


ചങ്ങരംകുളം:പുരോഗമന കലാസാഹിത്യസംഘം ചങ്ങരംകുളം സമകാലീന ഇന്ത്യൻ അവസ്ഥകളെ ആസ്പദമാക്കി തത്സമയ ചിത്രരചനയും കലാസാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു.ആർട്ടിസ്റ്റ് നമ്പൂതിരി നഗറിൽ പ്രശസ്ത ചിത്രകാരൻ കുമാർ പി മൂക്കുതല തത്സമയ ചിത്രരചനഉദ്ഘാടനം ചെയ്‌തു. പുകസ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു .പ്രസിഡണ്ട് കെ വി മുസ്തഫ അധ്യക്ഷത വഹിച്ചു.സാംസ്കാരിക സമ്മേളനം കലാഭവൻഷഫീക് ഉദ്ഘാടനം ചെയ്തു.രാജേഷ് പുതുക്കാട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.പി വിജയൻ എം അജയഘോഷ് ആശംസകൾ അറിയിച്ചു.ചിത്രകാരൻ മോഹൻ ആലംകോട് വിദ്യാർത്ഥികളായ ചിത്രകാരികൾ അമൃത സുമേഷ് അഗ്നിദ പ്രേമദാസ് ഗായകരായ ഷാനി മൂക്കുതല കാദർ ഷാ ഷെമീറ പുകസ പ്രവർത്തകരായ മൻസൂർ ഖാൻ വിരളിപ്പുറത്ത് എം വി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ജോസെക്രട്ടറി ഷീല ലക്ഷമണൻ നന്ദി പ്രകാശിപ്പിച്ചു.