09 May 2024 Thursday

കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ckmnews

കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്


ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ചങ്ങരംകുളം ആലംകോട് സ്വദേശി പൂവത്ത് പറമ്പിൽ അബ്ദുൽ ലത്തീഫ്(40)നൊണ് പരിക്കേറ്റത്.പരിക്കേറ്റ അബ്ദുൽ ലത്തീഫിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഓരുമണിയോടെ കാളാച്ചാൽ എടപ്പാൾ റോഡിലാണ് അപകടം.എടപ്പാൾ ഭാഗത്ത്  ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോയും ചങ്ങരംകുളം ഭാഗത്ത് നിന്ന്  എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു.