09 May 2024 Thursday

കേരള ജേർണ്ണലിസ്റ്റ് യൂണിയൻ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews

കേരള ജേർണ്ണലിസ്റ്റ് യൂണിയൻ ഓണാഘോഷം സംഘടിപ്പിച്ചു


പൊന്നാനി:കേരള ജേർണ്ണലിസ്റ്റ്സ് യൂണിയൻ  ഓണാഘോഷം  വന്നേരിനാട് പ്രസ്സ് ഫോറം ഹാളിൽ പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സുചിത്രൻ അറോറ  അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ. എ.എം. രോഹിത്. കെ.ജെ.യു മുൻ സംസ്ഥാന പ്രസിഡന്റ്‌ സി.വി. മിത്രൻ.എന്നിവർ മുഖ്യാതിഥിയായിരുന്നു.ഫ്രന്റ്‌ലൈൻ ഗ്രൂപ്പ്‌ സി.ഇ.ഓ. നാസറിനെ  നന്ദകുമാർ എം. എൽ.എ ആദരിച്ചു.കെ.ജെ.യു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഓണകോടി വിതരണം ചെയ്തു. സംസ്ഥാന ട്രഷറർ ഇപി. രാജീവ്‌ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.ഓണകിറ്റ് വിതരണം സി.വി. മിത്രൻ. എ. എം. രോഹിത്. പി.ടി. അജയ്‌മോഹൻ എന്നിവർ നിർവഹിച്ചു.എസ്.എസ്.എൽ.സി. വിജയിച്ച കുട്ടികൾക്കുള്ള മൊമെന്റോ വിതരണം എം. എൽ.എ നിർവഹിച്ചു.കെ. ജെ. യു. ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ. കെ. ജെ. യു. ജില്ലാ ജോയിന്റ് സെക്രട്ടറി. പി. പി. നൗഷാദ്. പൊന്നാനി മേഖല കൺവീനവർ ഫഖ്റുദ്ധീൻ പന്താവൂർ. പ്രഭാകരൻ കോക്കൂർ വന്നേരിനാട് പ്രസ്സ് ഫോറം സെക്രട്ടറി ഫാറൂഖ് വെളിയൻകോട് എന്നിവർ സംസാരിച്ചു