09 May 2024 Thursday

വരനും സംഘവും സഞ്ചരിച്ച ആഢംബര കാർ നടു റോഡിൽ ലോക്കായി തിരക്കേറിയ ചങ്ങരംകുളം ജംഗ്ഷനിൽ വരനും സുഹൃത്തുക്കളും കുടുങ്ങിയത് ഒരു മണിക്കൂറിലതികം

ckmnews

വരനും സംഘവും സഞ്ചരിച്ച ആഢംബര കാർ നടു റോഡിൽ ലോക്കായി


തിരക്കേറിയ ചങ്ങരംകുളം ജംഗ്ഷനിൽ വരനും സുഹൃത്തുക്കളും കുടുങ്ങിയത് ഒരു മണിക്കൂറിലതികം


വിവാഹ ദിനത്തിൽ വരൻ സഞ്ചരിച്ച ആഢംബര കാർ നടു റോഡിൽ ലോക്കായതോടെ വരനും സംഘവും ഒരു മണിക്കൂറോളം റോഡിൽ കുടുങ്ങി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ഏറെ തിരക്കേറിയ പാതയിൽ വാഹനം നിന്നതോടെ ഏറെ നേരം സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി.നിലമ്പൂരിൽ നിന്നും ചങ്ങരംകുളത്തെ വധുവിന്റെ വീട്ടിലേക്ക് വന്ന വരനും സുഹൃത്തുക്കളും സഞ്ചരിച്ച ബിഎം ഡബ്ളിയു കാറാണ് നടു റോഡിൽ ഓഫായത്.ഏറെ നേരം ശ്രമിച്ചിട്ടും കാർ സ്റ്റാർട്ട് ചെയ്യാനോ തള്ളി മാറ്റാനോ കഴിയാതെ വന്നതോടെ വരനും സുഹൃത്തുക്കളും ആശങ്കയിലായി.വാഹനം മാറ്റാനായി വർക്ഷോപ്പ് ജീവനക്കാരടക്കം പലരും പലവഴി ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീട് മറ്റൊരു വാഹനം എത്തി വരനെ വിവാഹ ചടങ്ങിലേക്ക് കൊണ്ട് പോവുകയായിരുന്നു.ബാറ്ററി പെട്ടെന്ന് ഇറങ്ങിയതോടെ ഗിയറിൽ വാഹനം ലോക്കാവുകയായിരുന്നു.ഏറെ നേരം റോഡിൽ കുടുങ്ങിയ BMWU കാർ ഷോറൂമിൽ വിദഗ്തരായ ടെക്നീഷ്യൻമാർ എത്തിയാണ് ചാർജ്ജ് ചെയ്ത് റോഡിൽ നിന്ന് മാറ്റിയത്