09 May 2024 Thursday

ചങ്ങരംകുളം മൂക്കുതലയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ച് കയറി 2 പേർക്ക് പരിക്കേറ്റു

ckmnews



ചങ്ങരംകുളം മൂക്കുതലയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ച് കയറി 2 പേർക്ക് പരിക്കേറ്റു.മൂക്കുതല സ്വദേശികളായ അന്നിക്കര ശാന്ത(75)രഷ്മി(36)എന്നിവർക്കാണ് പരിക്കേറ്റത്.മൂക്കുതല ബേബിപ്പടിയിൽ ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം.ഇവർ സഞ്ചരിച്ച കാർ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് വീട്ടില വളപ്പിൽ ശോഭനിലയം ഗംഗാധരന്റെ വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.വീടിന്റെ ഉമ്മറപ്പടി തകർത്താണ് കാർ നിന്നത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു