09 May 2024 Thursday

ആനക്കര ഗ്രാമപഞ്ചായത്തിൽ പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി

ckmnews


കുമരനല്ലൂർ: ആനക്കര ഗ്രാമപഞ്ചായത്തിൽ പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി. മലമക്കാവിൽ ഏഴാം വാർഡിൽ ഷമീറിന്റെയും അക്ബറിന്റെയും നേതൃത്വത്തിൽ നടന്ന പൂകൃഷിയുടെ വിളവെടുപ്പ്  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് നിർവഹിച്ചു. വാർഡ് മെമ്പർ ബഷീർ, ആനക്കര കൃഷിഭവനിലെ കൃഷി അസിസ്റ്റന്റമാരായ ഹരിദാസൻ കെ അഭിലാഷ് സിപി ലീഡ്സ് അസിസ്റ്റന്റ് സീന എന്നിവർ പങ്കെടുത്തു.