09 May 2024 Thursday

എറവറാംകുന്ന് പൈതൃക കർഷക സംഘം മുണ്ടകൻ കൃഷിക്ക് തുടക്കമായി

ckmnews


ചങ്ങരംകുളം:എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ കീഴിൽ 20 ഏക്കറിലെ മുണ്ടകൻ നെൽ കൃഷിക്ക് തുടക്കമായി.10 ഏക്കർ സ്ഥലത്തേക്കുള്ള മെഷീൻ നടീലിനുള്ള വിത്തിടൽ  ആലംകോട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷെരീഫ് ഉദ്ഘാടനം ചെയ്തു.പ്രദേശത്ത് ആദ്യമായാണ് മിഷീൻ നടീൽ നടത്തുന്നത്.സാധാരണ നടീലിനെ അപേക്ഷിച്ച് മിഷിൻ ഉപയോഗിച്ചുള്ള  നാടീൽ കൂടുതൽ വിളവ് നൽകുന്നതാണെന്ന് കർഷകർ പറഞ്ഞു.ചടങ്ങിൽ കൃഷി ഓഫീസർ സുരേഷ്,കൃഷി അസിസ്റ്റന്റ്  മനോജ്‌,കർഷകരായ മൂസ. ഇഎം,സബാഹു സലാം,സുഹൈർ എറവറാംകുന്ന്, നാസർ കിഴിക്കര, ഷഫീക് എറവറാംകുന്ന്.നഫീസ അയ്യൂബ് എന്നിവർ പങ്കെടുത്തു