09 May 2024 Thursday

ആലംകോട് പഞ്ചായത്തിലെ വാർഡ് 15ലെ അംഗണവാടി പ്രവർത്തിക്കുന്നത് വാർഡ് 14ലെ വാടക ക്വോർട്ടേഴ്സിൽ സ്വന്തമായി സ്ഥലം വാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം ആയില്ല:പ്രതിഷേധവുമായി നാട്ടുകാർ

ckmnews

ആലംകോട് പഞ്ചായത്തിലെ വാർഡ് 15ലെ അംഗണവാടി പ്രവർത്തിക്കുന്നത് വാർഡ് 14ലെ വാടക ക്വോർട്ടേഴ്സിൽ


സ്വന്തമായി സ്ഥലം വാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം ആയില്ല:പ്രതിഷേധവുമായി നാട്ടുകാർ


ചങ്ങരംകുളം:അംഗനവാടിക്കായി സ്ഥലം വാങ്ങിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പണിയാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.ആലംകോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ഉൾപ്പെടുന്ന എറവറാംകുന്ന് പ്രവർത്തിച്ചിരുന്ന അംഗണവാടിയാണ് വർഷങ്ങളായി വാർഡ് 14 ഉൾപ്പെടുന്ന പാവിട്ടപ്പുറത്ത് വാടക ക്വോർട്ടേഴ്സിൽ പ്രവർത്തിക്കുന്നത്.40 ഓളം കുട്ടികൾ ഉണ്ടായിരുന്ന അംഗണവാടിയിൽ ഇപ്പോൾ എത്തുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.ദൂരക്കൂടുതൽ മൂലം പലരും കുട്ടികളെ അംഗണവാടിയിലേക്ക് പറഞ്ഞയക്കുന്നില്ലെന്ന് നാട്ടുകാരും അംഗണവാടി ജീവനക്കാരും പറയുന്നു.


സ്വന്തമായി വാങ്ങിയ സ്ഥലത്ത് അംഗണവാടിക്കായി ഒരു വർഷം മുമ്പ് ആലംകോട് പഞ്ചായത്ത് ഭരണസമിതി  ഫണ്ട് വകയിരുത്തിയിരുന്നു


എന്നാൽ പിന്നീട് പലപ്പോഴായി പദ്ധതിയുടെ കാര്യം തിരക്കിയെങ്കിലും കൃത്യമായ മറുപടി പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് വാർഡ് മെമ്പറുടെ വിശദീകരണം  


എന്നാൽ അംഗണവാടിയുടെ ഫണ്ട് വക മാറ്റി ചിലവഴിച്ചെന്നും പിന്നിൽ രാഷ്ട്രീയ വടം വലിയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം


 1700 രൂപ വാടക കൊടുത്ത് പ്രവർത്തിക്കുന്ന അംഗണവാടി ഒഴിഞ്ഞ് കൊടുക്കാൻ ക്വോർട്ടേഴ്സ് ഉടമ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി


കുട്ടികളെയും കൊണ്ട് ഇനി എവിടേക്ക് പോകുമെന്ന ആശങ്കയിലാണ് അംഗണവാടി ജീവനക്കാർ


എത്രയും വേഗം അംഗണവാടി കെട്ടിടം പണിത് കുട്ടികൾക്ക് സൗകര്യം ഒരുക്കണമെന്നും   നടപടി ആയില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് പ്രക്ഷോപ പരിപാടികൾക്ക് രൂപം നൽകുമെന്നും പ്രദേശവാസികൾ പറഞ്ഞു