09 May 2024 Thursday

ചുമട്ടുതൊഴിലാളി ശിവൻ കടവല്ലൂർ എഴുതിയ ചെറുകഥകളുടെ പ്രകാശനം ഞായറാഴ്ച നടക്കും

ckmnews


ചാലിശ്ശേരി:ചുമട്ടുതൊഴിലാളി ശിവൻ കടവല്ലൂരിന്റെ ചെറുകഥ സമാഹാരമായ ഹൃദയ വാതിലിലെ കൊത്തുപണികൾ ഞായറാഴ്ച പ്രകാശനം ചെയ്യും.കടവല്ലൂർ സ്വദേശി ചോഴിയാട്ടിൽ ശിവൻ എന്ന ചുമട്ടുതൊഴിലാളിയാണ് 23ഓളം ചെറുകഥകൾ രചിച്ച് ഹൃദയ വാതിലിലെ കൊത്തുപണികൾ എന്ന കഥാസമാഹാരം തയ്യാറാക്കിയത്.കടവല്ലൂർ ഹൈസ്കൂളിലെ  പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം നീണ്ട ഏഴ് വർഷം പ്രവാസ ജീവിതം നയിച്ച ശിവൻ നാട്ടിൽ തിരിച്ചെത്തി  കഴിഞ്ഞ ഒമ്പത് വർഷമായി  കല്ലുംപുറത്ത് സി.ഐ. ടി.യു ചുമട്ടുതൊഴിലാളിയായ ജോലി തുടരുകയാണ്.ജോലിക്കിടയിലെ ഒഴിവ് സമയങ്ങളിൽ മനസ്സിൽ വരുന്ന വാക്കുകൾ എഴുത്തിവെച്ചാണ്  ഇഷ്ടവിനോദമായ കവിതയും കഥയുമെല്ലാം തയ്യാറാക്കി ജീവിതം സുന്ദരമാകുന്നത്.സഹധർമ്മിണിയും, മക്കളും സഹപ്രവർത്തകരും വായനക്കാരും എഴുത്തിന് മികച്ച പ്രോൽസാഹനമാണ് നൽകുന്നതെന്ന് ശിവൻ പറയുന്നു.കവിതയും ,കഥകളും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് ശിവന്റെ കഴിവുകൾ പുറം ലോകമറിയുന്നത്.കഴിഞ്ഞ വർഷം ശിവൻ എഴുത്തിയ പാതി ശിലയുടെ നോവ് എന്ന കവിതകളുടെ സമാഹരം പുറത്തിറക്കിയിരുന്നു.പണിപ്പുരയിലുള്ള തന്റെ നോവൽ എഴുതി തീർക്കാനു തിരക്കിലാണ് ഇന്ന് ശിവൻ.ഹ്രസ്വ ചിത്രങ്ങളിലും,ആൽബങ്ങളിലും പാട്ടെഴുതി കൂടാതെ  നാട്ടൻ പാട്ടുകളും , വിപ്ലവ ഗാനങ്ങളും സ്വന്തമായി എഴുതിയിട്ടുണ്ട് ഈ കലാകാരൻ.ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലുപുറത്ത് വെച്ച്  സഹപ്രവർത്തകരായ ചുമട്ടു തൊഴിലാളികളും , പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ , ഗാനരചിയ താകളായ റഫീഖ് അഹമ്മദ് , ബി.കെ. ഹരിനാരായണൻ ,പീശപ്പിളി രാജീവ്,എം.ബാലാജി ,നിഖിൽ പ്രഭ,കെ.എസ് .ശ്രീനാഥ് , സരിത ഗോപാൽ , അച്ചുതൻ , രാജൻ പള്ളികര തുടങ്ങിയപ്രമുഖർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും