09 May 2024 Thursday

ചിയ്യാനൂർ നാട്ടുകല്ലിങ്ങൽ റോഡിൽ അപകടങ്ങൾ പതിവാകുന്നു:പ്രതിഷേധവുമായി നാട്ടുകാർ

ckmnews


ചങ്ങരംകുളം:തകർന്ന് കിടക്കുന്ന ചിയ്യാനൂർ നാട്ടുകല്ലിങ്ങൽ റോഡിൽ അപകടങ്ങൾ പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.ആലംകോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ പ്രധാന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.റോഡിന് ഫണ്ട് വകയിരുത്തി പ്രവൃത്തി തുടങ്ങിയെങ്കിലും മഴ തുടങ്ങിയതോടെ പാതിവഴിയിൽ പ്രവൃത്തി നിലക്കുകയായിരുന്നു.ഇതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ദുരിതപൂർണ്ണമായി.ബൈക്കിൽ എത്തുന്ന പലരും ഇവിടെ അപകടത്തിൽ പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക ജീവഹാനി വരെ സംഭവിക്കാം എന്ന ഫ്ളക്സ് റോഡിൽ സ്ഥാപിച്ചാണ് പ്രദേശവാസികളുടെ പ്രതിഷേധം.എന്നാൽ റോഡിന് ടെണ്ടർ നൽകി പ്രവർത്തി ആരംഭിച്ചതാണെന്നും കരാർ എടുത്തവരുടെ അലംഭാവമാണ് പ്രവൃത്തി നീണ്ട് പോവുന്നതിന് കാരണമെന്നാണ് വാർഡ് മെമ്പർ നൽകുന്ന വിശദീകരണം