09 May 2024 Thursday

നന്നംമുക്ക് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കർഷക അവാർഡ്

ckmnews


ചങ്ങരംകുളം : കർഷക ദിനത്തോടനുബന്ധിച്ച് നന്നംമുക്ക് പഞ്ചായത്തിൽ ഒരു കുടുംബത്തിൽ നിന്നും മൂന്ന് പേർക്ക് കർഷക അവാർഡകൾ ലഭിച്ചു.മികച്ച യുവകർഷകൻ, മികച്ച ക്ഷീരകർഷക, മുതിർന്ന കർഷകൻ എന്നീ അവാർഡുകളാണ് ഒരു കുടുംബത്തിന് ലഭിച്ചത്.ചങ്ങരംകുളം കല്ലൂർമ സ്വദേശികളായ അടിച്ചു കുളങ്ങര വീട്ടിൽ ഫൈസൽ മാതാവ് ഫാത്തിമ, പിതാവ് മൊയ്തുണ്ണി തുടങ്ങിയവരാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്‌.കാലങ്ങളായി കാർഷിക രംഗത്ത് മികച്ച പ്രവർത്തനം നടത്തിവരികയാണ് ഈ ഒരു കുടുംബം