09 May 2024 Thursday

കർഷകദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന കർഷകരെ ആദരിച്ചു

ckmnews

കർഷകദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന കർഷകരെ ആദരിച്ചു


ചങ്ങരംകുളം:ജി എം എൽ പി സ്കൂൾ പള്ളിക്കരയിൽ കർഷക ദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന കർഷകരായ ആലുക്ക, മാനു ഏട്ടൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് ഇരുവരും മറുപടി നൽകി.വാർഡ് മെമ്പർ അഷറഫ് കാട്ടിൽ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻ്റ് ഫൈസൽ ആശംസകൾ നേർന്നു.ഹെഡ്മിസ്ട്രസ്സ് ജെസ്സി ചീരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.