09 May 2024 Thursday

കൃഷി ,നില നില്പിന്റെ പ്രശ്നം:വിദ്യാർത്ഥികളിൽ കർഷകാഭിമുഖ്യം വളരണം

ckmnews

കൃഷി ,നില നില്പിന്റെ പ്രശ്നം:വിദ്യാർത്ഥികളിൽ കർഷകാഭിമുഖ്യം വളരണം


ചങ്ങരംകുളം :കൃഷി , നാടിന്റെ ക്ഷേമത്തിനു മാത്രമല്ല നമ്മുടെ നിലനില്പിന്റെ കൂടി ആവശ്യമാണെന്നും വിദ്യാർഥികളിൽ കർഷകാഭിമുഖ്യം വളർത്തിക്കൊണ്ടുവരുന്ന തിന് ഗൗരവപൂരണമായ ശ്രമങ്ങളുണ്ടാവണമെന്നും പന്താവൂർ ഇർശാദിൽ നടന്ന കർഷകദിനാചരണ "കൃഷിപാഠം"അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ കെ.എം. ശരീഫ് ബുഖാരിയുടെ ആധ്യക്ഷതയിൽ  കെ.സിദ്ദീഖ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രമുഖ കർഷകരായ എം.പി. കുഞ്ഞി ബാപ്പു ഹാജി ,

ബശീർ തെങ്ങിൽ , കെ വി എം മാനു കുറ്റിപ്പാല, രൂപേഷ് തലക്കാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശ്ശേരി, പി.പി. നൗഫൽ സഅദി , കെ.പി.എം ബശീർ സഖാഫി പ്രസംഗിച്ചു.