09 May 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു


ചങ്ങരംകുളം:നന്നംമുക്ക്  ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി  വിപുലമായ പരിപാടികളോടെ 

കർഷകദിനം ആചരിച്ചു.വ്യാഴാഴ്ച കാലത്ത് 8 മണിയോടെ ഐനിച്ചോട് നെസീകോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.നന്നംമുക്ക് കൃഷി ഓഫീസർ വൃന്ദ സ്വാഗതം പറഞ്ഞ പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു .മറ്റു ജനപ്രതിനിധികൾ,കാർഷിക വികസനസമിതി അംഗങ്ങൾ,പാടശേഖര സമിതി ഭാരവാഹികൾ, മറ്റു കർഷകരും പങ്കെടുത്തു.പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകരെ ചടങ്ങിൽ ആദരിച്ചു.