09 May 2024 Thursday

കളിമുറ്റം'കുടുംബ സംഗമം ആഗസ്റ്റ് 20ന് മൂക്കുതല ഹൈസ്കൂളിൽ നടക്കും

ckmnews


ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ ർൿമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ 1985 1986 എസ്എസ്എൽസി ബാച്ച് കളിമുറ്റം'കൂട്ടായ്മയുടെ കുടുംബ സംഗമം ആഗസ്റ്റ് 20ന് മൂക്കുതല ഹൈസ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.1985 1986 എസ്എസ്എൽസി ബാച്ചിലെ 300 ഓളം സഹപാഠികളും കുടുംബങ്ങളും സംഗമത്തിൽ പങ്കെടുക്കും.

കാലത്ത് 9മുതൽ തുടങ്ങുന്ന പരിപാടിയിൽ ലഹരിക്കെതിരെ ബോധവത്ക്കരണം,സമ്മാന പദ്ധതി നറുക്കെടുപ്പ്,വിവിധ കലാ പരിപാടികൾ എന്നിവ നടക്കും.പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വൈ ശിബു

മുഖ്യാതിഥിയായി പങ്കെടുക്കും.2018ൽ രൂപീകരിച്ച കൂട്ടായ്മ ഇതിനോടകം നിരവധി ജീവകാരുണ്യ

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായും വരും നാളുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും സംഘാടകർ അറിയിച്ചു.ഭാരവാഹികളായ അബു കേരള,ടിഎംഎ ഗഫൂർ,വിഎംഎ ബക്കർ,റഷീദ് മൈക്രോ,ഗിരീഷ് കുമാർ പി,ഷെറിൻ പ്രകാശ്,അബ്ദുൽ റസാക്ക് പെരുമുക്ക്,അശോകൻ കാഞ്ഞിയൂർ,മോഹൻദാസ് മൂക്കുതല തുടങ്ങിയവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു