09 May 2024 Thursday

"ആഹാ "എടപ്പാൾ വടം വലി ടീമിൻറെ നാമവുമായി ..,ഇന്ദ്രജിത്തും കൂട്ടരും; "ആഹാ" ടീസർ

ckmnews

വടം വലിച്ച് ഇന്ദ്രജിത്തും കൂട്ടരും; "ആഹാ" ടീസർ



ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന് ആഹായുടെ ടീസർ റിലീസ് ചെയ്തു. വടംവലി പ്രധാന പ്രമേയമായ ചിത്രത്തിന്റെ ടീസർ മോഹൻലാലിന്റെ പേജിലൂടെയാണ് പുറത്തിറക്കിയത്.


പ്രേം എബ്രഹാം നിർമിച്ച്  ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ആഹയുടെ ഛായാഗ്രാഹകൻ ബോളിവുഡിൽ സജീവമായ രാഹുൽ ബാലചന്ദ്രനാണ്. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ആഹാ പ്രേക്ഷകരിലേക്കെത്തുന്നത്.  


84–ൽ അധികം ലൊക്കേഷനുകളിലായി ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിയാണ് ആഹയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിൽ വന്ന ടീസറിൽ വടംവലിയും അതിന്റെ പിന്നാമ്പുറക്കാഴ്ചകളും, ഓരോ കഥാപാത്രത്തിന്റെയും ആന്തരിക സംഘർഷങ്ങളും ആഴവും പ്രതിഫലിക്കുന്നുണ്ട്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് ടീസറിന് പ്രേക്ഷകർക്കിടയിലും, വടംവലി പ്രേമികൾക്കിടയിലും, സമൂഹ മാധ്യമങ്ങളിലും ലഭിച്ചു കൊണ്ടിരിക്കുന്നത്.


ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പാണ്. ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടംവലിയിലെ യഥാർത്ഥ ഹീറോകളും ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത് .


സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സംവിധായകൻ ബിബിൻ പോൾ സാമുവേൽ തന്നെ ആണ് ആഹായുടെ എഡിറ്റർ . റോണക്സ് സേവിയർ ആണ് ആഹായുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. ഏപ്രിൽ മാസം ചിത്രം തിയറ്ററുകളിൽ എത്തും.