09 May 2024 Thursday

ചെണ്ടുമല്ലി പൂ കൃഷിയിൽ വിജയം കൊയ്ത് വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ പി റാബിയ

ckmnews

ചെണ്ടുമല്ലി പൂ കൃഷിയിൽ വിജയം കൊയ്ത് വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ പി റാബിയ


എടപ്പാൾ: ചെണ്ടുമല്ലി പൂ കൃഷിയിൽ വിജയം കൊയ്ത് വട്ടംകുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗം കെ പി റാബിയ.മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷണ കൃഷി വിജയം കണ്ടതോടെയാണ് ഇത്തവണ വ്യാപകമാക്കിയത്.ബുധനാഴ്ച വൈകിട്ട്  നടന്ന വിളവെടുപ്പ് ഉദ്ഘാടനം ഡോ. കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ,എൻ ആർ അനീഷ്, എം എ നജീബ്, സുഹൈല അഫീസ്, അക്‌ബർ, സി രാഘവൻ, പ്രഭാകരൻ നടുവട്ടം, കൃഷി ഓഫിസർ,ഡോക്ടർ അരുൺ രാജ് തുടങ്ങി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തൊഴിലുറപ്പ് തൊഴിലാളികൾ  നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.