09 May 2024 Thursday

കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു

ckmnews

കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു


ചങ്ങരംകുളം:കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്കൂൾ ഹരിത ക്ലബ്ബിന്റ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു .ഇതിനായി  പച്ചക്കറി തൈകൾ ആലംകോട് പഞ്ചായത്ത് കൃഷി ഭവനിൽ നിന്നും ലഭ്യമാക്കി. കോക്കൂർ ടെക്‌നിക്കൽ  ഹൈസ്കൂളിൽ ആലംകോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫിന്റ പക്കൽ നിന്നും ടി.എച്ച്.എസ് സൂപ്രണ്ട് സുരേന്ദ്രൻ വി.കെ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൈകളുടെ നടീൽ ഉദ്‌ഘാടനം നടത്തി .ആലംകോട് കൃഷി ഭവൻ ഓഫീസർ മനോജ് ,ടി.എച്ച്.എസ്  ഹരിത ക്ലബ് കൺവീനർ അൻഷാദ് പി.വി ,നൂൺ മീൽ കമ്മിറ്റി അംഗങ്ങൾ ,മറ്റ് അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.