09 May 2024 Thursday

മൂക്കുതല എസ് എസ് എം യുപി സകൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

ckmnews

മൂക്കുതല എസ് എസ് എം യുപി സകൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു


ചങ്ങരംകുളം:മൂക്കുതല എസ് എസ് എം യുപി സകൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു റിട്ടേയ്ഡ് ആർമി ഓഫീസർ മാധവൻ സാർ പതാക ഉയർത്തി.കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നെൽകി , പ്രധാന അദ്ധ്യപകൻ സി എം അബ്ദുൾ റസാഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ പിടിഎ പ്രസിഡന്റ് പിഎൻ ബാബു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് എൽ പി യു പീ വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മൽസരവും ചിത്ര രചനാ മത്സരവും നടത്തി സോമൻ ചെമ്പ്രേത്ത് വൽസല ടീച്ചർ വിജയൻ മാസ്റ്റർ സുരേഷ് എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ പിടിഎ അംഗങ്ങളും രക്ഷിതാക്കളും യുവചേതന നരണിപ്പുഴ ക്ലബ് അംഗങ്ങളും പങ്കെടുത്തു.ശാസത്ര ശർമ്മൻ മാഷ് നന്ദിയും പറഞ്ഞു