09 May 2024 Thursday

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് കക്കടിപ്പുറം അൽഫലാഹ് സ്കൂൾ

ckmnews

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് കക്കടിപ്പുറം അൽഫലാഹ് സ്കൂൾ


ചങ്ങരംകുളം:77 മത് സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി ആഘോഷിച്ച് കക്കിടിപ്പുറം അൽ ഫലാഹ്  എ. എം. എം. ഇംഗ്ലീഷ് സ്കൂൾ. അൽ ഫലാഹ് ട്രസ്റ്റ് ട്രഷറർ അബൂബക്കർ ഹാജി പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ അൽഫലാഹ് ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ  അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി. സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് കൈമാറി.അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ ബാപ്പിനു ഹാജി, പി.ടി.എ പ്രസിഡൻറ് മൻസൂർ ഖാൻ, സ്കൂൾ എം. എസ്. ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി. എം.എന്നിവർ ചടങ്ങിൽ ആശംസ പ്രഭാഷണം നിർവഹിച്ചു. തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ   ചടങ്ങിന് മാറ്റ് കൂട്ടി.അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്ന വിപുലമായ ചടങ്ങിന് സ്റ്റാഫ്‌ സെക്രട്ടറി അസൈനു സി. നന്ദി പറഞ്ഞു.