09 May 2024 Thursday

സ്വാതന്ത്ര്യദിനത്തിൽ ത്രിവർണഇന്ത്യ വരച്ച് കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ

ckmnews

സ്വാതന്ത്ര്യദിനത്തിൽ ത്രിവർണഇന്ത്യ വരച്ച് കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ


ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു പി.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് കെ.എസ്. ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക പി.ജി. ബിന്ദു പതാക ഉയർത്തി.ദേശഭക്തിഗാനാലാപനം, പ്രസംഗം, വിവിധ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പതിപ്പുകളുടെ പ്രകാശനം, മധുര പലഹാര വിതരണം എന്നിവയ്ക്കു പുറമെ നാട്ടുകാരും രക്ഷിതാക്കളും  വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന്  ത്രിവർണ ഇന്ത്യ തയ്യാറാക്കി.പി.കെ.ഷിനാജ് മാസ്റ്ററുടെ നേതൃത്വത്തിൽ  ത്രിവർണ ഇന്ത്യ തയ്യാറാക്കുന്നതിൻ്റെ ഉദ്ഘാടനം ആലങ്കോട് ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി നിർവഹിച്ചു.മുൻ പ്രധാനാധ്യാപിക സി.വത്സല ,പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ, സജി.കെ.ചിന്നൻ, ബിജു പി.സൈമൺ എന്നിവർ പ്രസംഗിച്ചു.