09 May 2024 Thursday

സ്വാതന്ത്രദിനത്തിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ"യൂണിറ്റി ഡേ "സംഘടിപ്പിച്ചു

ckmnews

സ്വാതന്ത്രദിനത്തിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ"യൂണിറ്റി ഡേ "സംഘടിപ്പിച്ചു


എടപ്പാൾ:രാജ്യത്തിന്റെ 76ആം സ്വാതന്ത്രദിനത്തിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന "യൂണിറ്റി ഡേ "വട്ടംകുളം യൂണിറ്റിൽ പതാക ഉയർത്തി തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അശ്റഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ്‌ എംഎ ഉമ്മർ അധ്യക്ഷത വഹിച്ചു.പിശാരടി മാസ്റ്റർ സ്വാതന്ത്രദിന സന്ദേശം നൽകി.തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, ഉമ്മർ ടിയു,സജീർ എംഎം,മുസ്തഫ കരിമ്പനക്കൽ, കെഎം സലാം, ഇബ്രാഹിം വട്ടംകുളം, മുഹമ്മദലി കാരിയാട്ട്,അഷ്‌റഫ്‌ കല്ലിങ്ങൽ,ടിപി റാഷിദ്‌,ഇസ്സുദ്ദീൻ എം കെ, കെ പി കാദർഭാഷ, അൽ അമീൻ വട്ടംകുളം നേതൃത്വം നൽകി