09 May 2024 Thursday

പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തലിനു ശേഷം

സ്കൂൾ നാഷണൽ സർവ്വീസ് സ്കീം,ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാവിട്ടപ്പുറത്ത് സ്വാതന്ത്ര്യ ദിന റാലി നടത്തി.സ്വാതന്ത്യസമരചരിത്രപഥങ്ങളിലൂടെ - ചരിത്ര പ്രദർശനം, സ്വാതന്ത്ര്യ സമര ക്വിസ് .ദേശഭക്തിഗാനം എന്നീ മത്സരങ്ങളും നടന്നു. പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ഗൈഡ്സ് യൂണിറ്റ് ക്യാപ്റ്റൻ ടി എസ് സുമിത ,എൻ എസ് കോർഡിനേറ്റർ ജംസിയ ബി.പി എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ കെ.എം സുരേഷ് ബാബു,പ്രിയ കെ.ക്രിസ്റ്റീന.സുവിത.ഹൈറുന്നീസ. ബഷീർ ടി.എം എന്നിവർ സംസാരിച്ചു.