09 May 2024 Thursday

ചങ്ങരംകുളത്ത് ക്വോർട്ടേഴ്സിൽ ലോട്ടറിക്കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews



ചങ്ങരംകുളം:ലോട്ടറിക്കച്ചവടക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങരംകുളം ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന  മഞ്ഞക്കാട്ട് ബാലാജി എന്ന് വിളിക്കുന്ന ബാലൻ(58)നെയാണ് ചങ്ങരംകുളത്ത് താമസമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബത്തെ വിട്ട് ഏതാനും വർഷമായി ചങ്ങരംകുളം ചിയ്യാനൂർ റോഡിൽ ക്വോർട്ടേഴ്സിൽ താമസിച്ച് വരികയാണ് ബാലൻ.കാലത്ത് സമീപ വാസികൾ വിളിച്ച് എണീക്കാതെ വന്നതോടെ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.ചങ്ങരംകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.ഹൃദയാഘാതമാണെന്നാണ് പ്രാധമികനിഗമനം.ഭാര്യ ഉഷ.മക്കൾ പ്രജിത്ത്,പ്രിയങ്ക