09 May 2024 Thursday

എടപ്പാൾ കോലളമ്പിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

എടപ്പാൾ കോലളമ്പിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:കോലളമ്പിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോലളമ്പ് ഹനുമാൻകാവ് അമ്പലത്തിനടുത്ത് താമസിക്കുന്ന പയ്യായിൽ ചങ്ങന്റെ ഭാര്യ തങ്ക(65)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകിയിട്ട് 3.30ഓടെയാണ് തങ്കയെ മരിച്ച നിലയിൽ കണ്ടത്.പുതിയ വീട് നിർമാണത്തിന്റെ ഭാഗമായി വീടിനോട് ചേർന്ന്  താമസിക്കുന്നതിനായി നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിലെ കട്ടിളപ്പടിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും