09 May 2024 Thursday

വില വർധനക്കെതിരെ നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് കഞ്ഞി വെച്ചു പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം:സംസ്ഥാനത്ത് അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ വനിതാലീഗ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് കഞ്ഞി വെച്ചു പ്രതിഷേധിച്ചു.പരിപാടിയുടെ ഉത്ഘാടനം വനിതാലീഗ് സംസ്ഥാനപ്രസിഡന്റ്‌ സുഹറമമ്പാട് നിർവഹിച്ചു.കേരളക്കരയെ മദ്യലഹരിയിലാക്കാൻ വെമ്പൽ കൊള്ളുന്ന സർക്കാർ വിലവിപണി നിയന്ത്രിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.കേരള ജനത ഇത്തവണ ഓണം ഉണ്ണാൻ പറ്റാത്ത ഗതികേടിലാണ്. കിറ്റ് നൽകി അധികാരത്തിൽ വന്നവർ ഇന്ന് ഓണക്കിറ്റ് പോലും നൽകാതെ വോട്ട് തന്ന ജനങ്ങളെ പരിഹസിക്കുകയാണ്.സുഹറമമ്പാട് അഭിപ്രായപ്പെട്ടു.മലപ്പുറം ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റ്‌ ഖദീജ മുത്തേടം, പൊന്നാനി മണ്ഡലം സെക്രട്ടറി ആയിഷ ഹസ്സൻ, മണ്ഡലം ട്രെഷറർ റഈസ അനീസ്

നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റുക്കിയ ബീരാവു , ഭാരവാഹികളായ റഹ്മത്ത് ശംസുദ്ധീൻ,റഹ്മത്ത് കബീർ, ജമീല യുസഫ്, ഇമ്മു ആലികുട്ടി,ഫരീദ ഗഫൂർ, നഫീസ അയിനിച്ചോട് , ശരീഫ കരീം , റസിയ അലി ,സാജിത പള്ളിക്കര,സാജിത സൈനുദ്ധീൻ, ഷെറീന നാസർ എന്നിവർ നേതൃത്വം നൽകി.