09 May 2024 Thursday

മനുഷ്യാവകാശ ലംഘനങ്ങളിലും സമൂഹങ്ങൾ രാജ്യത്തോടൊപ്പം:ഡോ.ഹുസൈൻ രണ്ടത്താണി

ckmnews



ചങ്ങരംകുളം :മനുഷ്യാവകാശ ലംഘനങ്ങൾ അതിരുവിടുമ്പോഴും രാജ്യസ്നേഹത്തിനു വേണ്ടി സർവ്വതും മറക്കുന്ന സമൂഹങ്ങൾ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തുകയാണെന്ന് പ്രമുഖ ചരിത്രകാരനും മാപ്പിള കലാ അക്കാദമി ചെയർമാനുമായ ഡോ. ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.പന്താവൂർ ഇർശാദിൽ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് തുടക്കമിട്ട് വിഭജനത്തിന്റെ നോവുന്ന ഓർമ്മകൾ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ കെ എം മുഹമ്മദ് ശരീഫ് ബുഖാരിയുടെ അധ്യക്ഷതയിൽ കേരള മദ്രസാ ക്ഷേമ ബോർഡ് ഡയറക്ടർ കെ സിദ്ദീഖ് മൗലവി ആയിലക്കാട് ഉദ്ഘാടനം ചെയ്തു.വാരിയത്ത് മുഹമ്മദലി എം കെ ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി,കെ പി എം ബഷീർ സഖാഫി പ്രസംഗിച്ചു.ഇർശാദ് കേന്ദ്ര കമ്മിറ്റി ചെയർമാൻ കേരള ഹസൻ ഹാജി രാവിലെ ഒൻപതിന് പതാക ഉയർത്തുന്നതോടെ നാളത്തെ വിവിധ പരിപാടികൾ നടക്കും സെമിനാർ , ക്വിസ്, പ്രതിജ്ഞ,ദേശഭക്തിഗാനം, കൊളാഷ് പ്രദർശനം , ധീര സേനാനികളുടെ ജീവിതചരിത്രം, കളറിംഗ് എന്നിവയാണ് പരിപാടികൾ