09 May 2024 Thursday

വട്ടംകുളം-ചേകനൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എന്‍എസ്എസ് ചേകനൂര്‍ കരയോഗ രൂപീകരണ യോഗം ആവശ്യപ്പെട്ടു

ckmnews


എടപ്പാള്‍ : പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വട്ടംകുളം-ചേകനൂര്‍ റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ റീ ടാറിംങ് ചെയ്യണമെന്നും റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും എന്‍.എസ്.എസ്.ചേകനൂര്‍ കരയോഗ രൂപീകരണ യോഗം ആവശ്യപ്പെട്ടു.എം.വി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ.പി.സുരേന്ദ്രൻ,എം.വി.സുധീഷ്,പി.മിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍.

എം.വി.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ് ),കെ.സി.

ശ്രീനിവാസൻ,സി.ശശീധരന്‍ (വൈസ് പ്രസിഡന്റുമാര്‍),

സുരേഷ് .ഇ.നായര്‍ (സെക്രട്ടറി),പി.വാസുദേവൻ,ടി.പി.സരിതാ മണികണ്ഠൻ (ജോ.സെക്രട്ടറിമാര്‍),സി.പി.മനോജ് ( ട്രഷറർ).