09 May 2024 Thursday

അഷ്‌റഫ് കൊക്കുരിന് ഹൈദരാബാദ് കെഎംസിസി സ്വീകരണം നൽകി

ckmnews


ചങ്ങരംകുളം:ഹ്രസ്വ സന്ദർശനാർത്ഥം ഹൈദരാബാദിലെത്തിയ മലപ്പുറം ജില്ല മുസ്‌ലിം ലീഗ് ട്രഷററും ജില്ലാ യുഡിഎഫ് കൺവീനറുമായ അഷ്‌റഫ് കൊക്കൂരിന് ഹൈദരാബാദ് കെഎംസിസി സ്വീകരണം നൽകി.എഐ കെഎംസിസി പ്രസിഡന്റ് എംകെ മജീദ് സെക്രട്ടറി നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.എഐ കെഎംസിസി നടത്തി വരുന്ന യാത്ര ദുരിതം പരിഹരിക്കാനാവശ്യമായ ഇടപെടലുകളെയും കാരുണ്യ പ്രവർത്തങ്ങളുൾപ്പടെയുള്ള സാധാരണക്കാരന് ഉപകാരപ്രദമാകുന്ന രീതിയിലുള്ള ഇടപെടലുകൾക്കും അഷറഫ് കോക്കൂർ പിന്തുണയുമറിയിച്ചു.ഷാർജ കെഎംസിസി സെക്രട്ടറി ഇജാസ് അബ്ദുൽ ഹയ്യ് ,ടികെ ഹാഷിം ,യുവി ശബീഹ് ,ആഷിക് ,മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു