09 May 2024 Thursday

സ്വതന്ത്ര കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കൗൺസിൽ യോഗം ചേർന്നു

ckmnews

സ്വതന്ത്ര കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കൗൺസിൽ യോഗം ചേർന്നു


ചങ്ങരംകുളം:ആലങ്കോട് കൃഷിഭവനിൽ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കാൻ  കർഷകർ അപേക്ഷ സമർപ്പിക്കുമ്പോൾ ഹരിത കർമ്മ സേന കാർഡ് വേണമെന്ന നിർബന്ധം പിൻവലിക്കണമെന്ന്  സ്വതന്ത്ര കർഷകസംഘം ആവശ്യപ്പെട്ടു. ഈ നടപടി പിൻവലിക്കാത്ത പക്ഷം  ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനും സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കൗൺസിൽ യോഗം തീരുമാനിച്ചു.സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, പി പി.യൂസഫലി യോഗം ഉദ്ഘാടനം ചെയ്തു.മാനു മാമ്പയിൽ അധ്യക്ഷ വഹിച്ച യോഗത്തിൽ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർത്തലാപ്പിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.യോഗത്തിൽ സലിം കോക്കൂർ,ആലിക്കുട്ടി പന്താവൂർ അബ്ദുല്ല മാളിയേക്കൽ ഹമീദ് ചിയ്യാനൂർ മാനു ചുള്ളിയിൽ ഗഫൂർ മാനം കണ്ടത് കെ ടി മൂസ, മുഹമ്മദലി ഒതളൂർ ലത്തീഫ് കെ ടി പ്രസംഗിച്ചു.പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് അബ്ദുറഹ്മാൻ ഒതളൂർ ജനറൽ സെക്രട്ടറി ഹമീദ്.എ ൻ. ട്രഷറർ  അബ്ദുള്ളക്കുട്ടി എറവറാം കുന്ന്, വൈസ് പ്രസിഡണ്ട് മാരായി അബ്ദുറഹ്മാൻ പന്താവൂർ,ഹമീദ് കാണിയിൽ.സെക്രട്ടറിമാരായി മുഹമ്മദ് പി കെ( കുഞ്ഞാതു ) മജീദ് കിഴിക്കര എന്നിവരെ തിരഞ്ഞെടുത്തു