09 May 2024 Thursday

നേര്'ഐ എസ് എം ചങ്ങരംകുളം മണ്ഡലം യുവജന സംഗമം ചങ്ങരംകുളത്ത് നടന്നു

ckmnews

നേര്'ഐ എസ് എം ചങ്ങരംകുളം മണ്ഡലം യുവജന സംഗമം ചങ്ങരംകുളത്ത് നടന്നു


ചങ്ങരംകുളം :മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ട എന്ന് നിശ്ചയിക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി സർക്കാറുകൾ പ്രകടിപ്പിക്കുമ്പോൾ മാത്രമേ സമൂഹത്തിന് മദ്യ വിമുക്‌തവും ലഹരി വിമുക്തമായ ജീവിതം സാധ്യമാകുകയുള്ളൂ എന്നും കുറ്റങ്ങൾക്ക് വഴി വെക്കുന്ന മദ്യ മയക്കുമരുന്നുകളുടെ ഉപഭോഗവും ലഭ്യതയും കർശനമായി നിയന്ത്രിക്കണമെന്നും ഐ എസ് എം ചങ്ങരംകുളം മണ്ഡലം "നേര് " യുവജന സംഗമം ആവശ്യപ്പെട്ടു.കുറ്റകൃത്യങ്ങൾ പെരുകുകയും അക്രമം അഴിഞ്ഞാടുകയും ചെയ്യുന്നതിന്റെ ഫലം അരാജകത്വമായിരിക്കും എന്നും സംഗമം വിലയിരുത്തി കെ എൻ എം മണ്ഡലം പ്രസിഡന്റ് ഹമീദ് മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു ഐ എസ് എം മണ്ഡലം പ്രസിഡന്റ് ജാഫർ പെരുമുക്ക് അദ്ധ്യക്ഷത വഹിച്ചു , അബ്ദുൽ ബാരി ബുസ്താനി, ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഫൈസൽ ബാബു സലഫി, ജില്ലാ വൈ: പ്രസിഡന്റ് അബ്ദുൽ ലത്തീഫ് തിരൂർ ഐ എസ് എം മണ്ഡലം സെക്രട്ടറി ഫാദിഹ് കെ ബി ,റബീഹ് ചാലിശ്ശേരി ,ഐ എസ് എം മണ്ഡലം ട്രഷറർ ഫാസിൽ ചാലിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഐ എസ് എം സംസ്ഥാന സമിതി 2023 ഡിസംബർ അവസാന വാരത്തിൽ എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത് 


സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾ , ഒരുക്കം ശാഖാ യുവജന സംഗമം, ഖുർആൻ ഹദീസ് ലേണിംഗ് സ്ക്കൂൾ,വിചിന്തനം ,വെളിച്ചം പദ്ധതികൾക്ക് യോഗം അന്തിമ രൂപം നൽകി