09 May 2024 Thursday

വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിൽ  പ്രതിഷേധ റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചു.മണിപൂർ ഹരിയാന മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സംഘ്പരിവാർ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പരിപാടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്തു. ഖമറുദ്ധീൻ എടപ്പാൾ അദ്ധ്യക്ഷത വഹിച്ചു. ഷാജഹാൻ മംഗലം സ്വാഗതം പറഞ്ഞ പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ:എഎം രോഹിത്ത്.അബ്ദുല്ലക്കുട്ടി പടിഞ്ഞാറകത്ത്.പാട്ടത്തിൽ ഇബ്രാഹീം കുട്ടി . ജാഫർ അലി ദാരിമി .അബ്ദുല്ല കുട്ടി കാലടി .അബ്ദുറബ്ബ്.മുനീബ് കാരക്കുന്ന് .മുഹമ്മദലി ചമ്രവട്ടം എന്നിവർ സംസാരിച്ചു.