09 May 2024 Thursday

കടവല്ലൂർ ജി.എച്ച് എസ്.എസിൽ ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

ckmnews

കടവല്ലൂർ ജി.എച്ച് എസ്.എസിൽ ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു


കടവല്ലൂർ ജി എച്ച് എസ് എസ് സ്കൂളിൽ 

 പുതുതായി അനുവദിച്ച എൻ എസ് എസ് യൂണിറ്റിലെ അംഗങ്ങൾക്ക് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ജി എച്ച് എസ് എസ് മരത്തംകോടിലെ പൊളിറ്റിക്സ് അധ്യാപകനായ ഡോ.അജിത്ത്കുമാർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ വൃന്ദ കെ വി,അധ്യാപകരായ സുഹാസ്,ഗോപാലകൃഷ്ണൻ എ കെ, മീര മാത്യു തുടങ്ങിയവർ പങ്കെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ് നന്ദി പറഞ്ഞു.