09 May 2024 Thursday

മാങ്ങാട്ടൂർ ആണ്ട് നേർച്ചക്ക് തുടക്കമായി

ckmnews



എടപ്പാൾ: ഇരുപത്തിയെട്ടമാത്

മാങ്ങാട്ടൂർ തിരുവേഗപ്പുറ മുഹമ്മദ്‌ മുസ്‌ലിയാർ  ആണ്ട് നേർച്ചക്ക് തുടക്കമായി. കെ കെ എസ് ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. നേർച്ചയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്  കാലടി പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മാങ്ങാട്ടൂർ, റസാഖ് മാങ്ങാട്ടൂർ, ലത്തീഫ്നെഹൽ എന്നിവർ നേതൃത്വം നൽകി. നൂറ് കണക്കിന്  ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.

വൈകിട്ട് നാല് മണിക്ക് ഉസ്താദ് സലീം കാമിൽസഖാഫി കൊടി ഉയർത്തൽ നടത്തി. തുടർന്ന് നടന്ന മൗലീദ് പാരാ.യണത്തിന് പണ്ഡിതന്മാരും സാദാതിങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. രാത്രി 7മണിക്ക് ഉസ്താദ് അബുഷമ്മാസ് മൗലവി ഈരാറ്റു പേട്ട യുടെ പ്രഭാഷണത്തോടെ ഇന്നത്തെ പരിപാടികൾക്ക് സമാഭനം കുറിച്ചു. നാളെ വെള്ളിയാഴ്ച സയ്യിദ് അൻവർ തങ്ങൾ ബാ അലവി ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ ഉസ്താദ് നൗഷാദ്ബാഖവി യുടെ പ്രഭാഷണം നടക്കും.