09 May 2024 Thursday

കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംയുക്ത എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കോക്കൂർ എ. എച്ച്.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പി. സി. എൻ. ജി. എച്ച്. എസ്.എസ്. മൂക്കുതല,ജി.എച്ച്.എസ്.എസ് എടപ്പാൾ, എ. എച്ച്. എം.ജി. എച്ച്. എസ്.എസ്.കോക്കൂർ എന്നീ സ്കൂളുകളിലെ എസ് പി സി കുട്ടികളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.പ്രൗഢഗംഭീരമായ ചടങ്ങ് ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ ബഷീർ.സി. ചിറക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ കാര്യപരിപാടികളോടെ നടന്ന ചടങ്ങിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. പ്രകാശൻ, ഷഹന നാസർ,ബ്ലോക്ക് പഞ്ചായത്ത് അംഗം റീസാപ്രകാശ്,ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മൈമൂന ഫാറൂഖ്,സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ അഷ്റഫ് കോക്കൂർ,പ്രിൻസിപ്പാൾ സ്മിത വി , പ്രധാന അധ്യാപകരായ  അനിൽകുമാർ കെ, കെ വി വാസുദേവൻ,

എം കെ സുധ ,പി.ടി എ പ്രസിഡൻ്റ് മുജീബ് കോക്കൂർ ,എസ്. എം.സി ചെയർമാൻ സെക്കീർ പി.പി , എസ് .പി .സി പി.ടി.എ.പ്രസിഡൻ്റ് രാജൻ എം.പി തുടങ്ങിയവർ സാന്നിധ്യം  അറിയിക്കുകയും ട്രോഫി വിതരണം നിർവഹിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ സൗമ്യ .കെ .വി ,സുരേഷ്.കെ.ടി ,എസ്.പി.സി ചാർജുള്ള അധ്യാപകർ കെ.എം വിപിൻ ,ലക്ഷ്മി.ടി.വി ,ഡെപ്യൂട്ടി എച്ച്.എം ഷൈന .പി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി