09 May 2024 Thursday

വ്യാപാരി ദേശീയ ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു.

ckmnews

വ്യാപാരി ദേശീയ ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു.


ചങ്ങരംകുളം:വ്യാപാരി ദേശീയ ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു.ചങ്ങരംകുളം ടൗണിൽ യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് പതാക ഉയർത്തി.ചങ്ങരംകുളത്ത് നിരവധി വർഷമായി സേവനം ചെയ്തു വരുന്ന ഡോ:പവിത്രൻ ,ഡോ:സൈനുദ്ധീൻ എന്നിവരെ ആദരിച്ചു.ടൗണിൽ മധുര പലഹാരം വിതരണം ചെയ്തു.വീടില്ലാത്ത വ്യാപാരികൾക്കായ് ജില്ലയിൽ നിർമിക്കുന്ന 16 വീടുകളുടെ  ഫണ്ടിലേക്കുള്ള യൂണിറ്റ് വിഹിതം നൽകി.ഒ. മൊയ്തുണ്ണി , ടി.കൃഷ്ണൻ നായർ , ഉമർ കുളങ്ങര, വി.കെ എം നൗഷാദ്, കെ.വി.ഇബ്രാഹിംക്കുട്ടി, രവി എരിഞ്ഞിക്കാട്ട്, ഉസ്മാൻ പന്താവൂർ, സലിം കാഞ്ഞിയൂർ, അരുൺ മുരളി , വി. ഷഹന , ഗീതാ മോഹൻ ,സുനിൽ ചിന്നൻ , സുമേഷ് ഐശ്വര്യ, സൈതലവിഹാജി എന്നിവർ പ്രസംഗിച്ചു.