09 May 2024 Thursday

അജ്ഞാത ജീവിയുടെ അക്രമത്തിൽ പെരുമ്പിലാവിൽ 14 കോഴികൾ ചത്ത നിലയിൽ

ckmnews

അജ്ഞാത ജീവിയുടെ അക്രമത്തിൽ പെരുമ്പിലാവിൽ 14 കോഴികൾ ചത്ത നിലയിൽ


പെരുമ്പിലാവ്:വീട്ടിൽ വളർത്തിയിരുന്ന പതിനാലോളം കോഴികൾ അജ്ഞാത ജീവിയുടെ അക്രമത്തിൽ ചത്ത നിലയിൽ കണ്ടെത്തി.പെരുമ്പിലാവ് പ്രിയദർശിനി പാതാക്കര

റോഡിൽ 

കൊട്ടാരപ്പാട്ട് അബ്ദുറസാഖിന്റെ വീട്ടിലെ 14 കോഴികളെയാണ്  അജ്ഞാത ജീവി കൊന്നൊടുക്കിയത്.ബുനനാഴ്ച കാലത്താണ് കോഴികളെ കൂടിന് ഉള്ളിലും പുറത്തുമായി ചത്ത നിലയിൽ കണ്ടെത്തിയത്.കോഴികൂടിന്റെ നെറ്റ് തകർത്ത നിലയിലാണ്.രണ്ടുമാസത്തോളം പ്രായമായ 15 കോഴികളിൽ 14 എണ്ണത്തിനെയാണ് അജ്ഞാത ജീവി കൊന്നത്.