09 May 2024 Thursday

യു. അബൂബക്കർ സ്മാരക മന്ദിരം തറക്കല്ലിടൽ വെള്ളിയാഴ്ച നടക്കും

ckmnews



എരമംഗലം:മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ അധ്യക്ഷനും സാമൂഹിക കലാ - നിറഞ്ഞുനിന്നിരുന്ന യു. അബൂബക്കർ സ്മാരക മന്ദിരം വെള്ളിയാഴ്ച രാവിലെ 10 -ന് തറക്കല്ലിടുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു. എരമംഗലം എ.എൽ.പി. സ്കൂളിനാണ് ലൈബ്രറി സൗകര്യത്തോടെയുള്ള 2400 സ്ക്വയർഫീറ്റ് വരുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെ യു. അബൂബക്കർ സ്മാരകമായി ഉയരുക. കെ.പി.സി.സി. മുൻ പ്രസിഡൻറ് വി.എം. സുധീരൻ തറക്കല്ലിടൽ നിർവഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കുമെന്ന് യു. അബൂബക്കർ സ്മാരക ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ടു ശനിയാഴ്ച നടത്താനിരുന്ന യു. അബൂബക്കർ അനുസ്മരണസമ്മേളനവും പുരസ്‌കാര സമർപ്പണവും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായും അറിയിച്ചു.  വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എം.വി. ശ്രീധരൻ മാസ്റ്റർ, മറ്റു ഭാരവാഹികളായ അടാട്ട് വാസുദേവൻ, വി.എ. ലത്തീഫ്, ഷാജി കാളിയത്തേൽ, പ്രണവം പ്രസാദ്, ബാബുരാജ് കാളിയത്തേൽ എന്നിവർ പങ്കെടുത്തു.