09 May 2024 Thursday

ഹജ്ജ് കർമ്മം നിർവഹിച്ചു നാട്ടിൽ തിരിച്ചെത്തിയ ഹാജിമാർക്ക് സ്വീകരണം നൽകി

ckmnews


പടിഞ്ഞാറങ്ങാടി: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചു നാട്ടിൽ തിരിച്ചെത്തിയ ഹാജിമാർക്ക് പടിഞ്ഞാറങ്ങാടി  അയ്യൂബി എജുസിറ്റി  സ്വീകരണം നൽകി. അയ്യൂബി ഹജ്ജ് ഗ്രൂപ്പിൽ പോയഹാജിമാർക്കും, മറ്റ് പ്രൈവറ്റ് ഗ്രൂപ്പുകളിലും ഗവൺമെന്റ് ഗ്രൂപ്പുകളിലും പോയ  ഹാജിമാർ സ്വീകരണത്തിൽ പങ്കെടുത്തു.


 ഹജ്ജ് കർമ്മത്തിന് ശേഷമുള്ള ജീവിതം ധാർമിക ബോധം നഷ്ടപ്പെടാതെ ആത്മീയ മൂല്യം ഉയർത്തി സഹജീവി സ്നേഹം കാത്തുസൂക്ഷിച്ച് ജീവിക്കണമെന്ന് അൻവർ സാദാത്ത് തങ്ങൾ നസീഹത്ത് നൽകി.


 സ്വീകരണത്തിൽ അയ്യൂബി എഡ്യൂസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് സഅദി ആലൂർ, അബ്ദുൽ കബീർ അഹ്സനി, അബ്ബാസ് സഅദി കുമരംപുത്തൂർ എന്നിവർ പ്രസംഗിച്ചു.

 സയ്യിദ് അലി അബ്ബാസ് തങ്ങൾ ആത്മീയ മജിലിസ് നേതൃത്വം നൽകി. ഫൈസൽ സഖാഫി കൂടല്ലൂർ സ്വാഗതവും ജഅഫർ സാദിഖ് സഖാഫി നന്ദിയും പറഞ്ഞു.