09 May 2024 Thursday

കോക്കൂർ ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾ വോട്ടിംഗ് മെഷീൻ നിർമിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി

ckmnews


ചങ്ങരംകുളം: ടെക്നിക്കൽ സ്കൂൾ കോക്കൂരിലെ 2023-24 സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തി. സ്കൂളിലെ റോബോട്ടിക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അധ്യാപകൻ സനീഷിന്റെ നേതൃത്വത്തിലാണ് വോട്ടിംഗ് മെഷീൻ തയ്യാറാക്കിയത്. 

യഥാർത്ഥ വോട്ടിങ്ങിന്റെ അതേ രീതികൾ പിന്തുടർന്നുകൊണ്ട് നടന്ന ഇലക്ഷനിൽ നോമിനേഷനും മീറ്റ് ദി കാൻഡിഡേറ്റ്,  മോക്ക് പോളും ഉൾപ്പെട്ടു.

 വർഷോപ്പ് ഫോർമാൻ രുഗ്മിണി ടീച്ചർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചതും മോക്ക് പോൾ സംഘടിപ്പിച്ചതും പോളിംഗ് ഓഫീസർമാരായതും സ്കൂളിലെ വിദ്യാർഥികൾ തന്നെയായിരുന്നു.

സ്കൂൾ ഇലക്ഷനിലൂടെ നിലവിലെ ജനാധിപത്യ ഇലക്ഷൻ പ്രക്രിയകൾ കുട്ടികൾക്ക് ബോധ്യപ്പെടുന്നതിന് സഹായകമായെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും സ്കൂൾ സൂപ്രണ്ട് സുരേന്ദ്രൻ പറഞ്ഞു. 

 ക്ലാസ് തല ഇലക്ഷനുകൾക്കു ശേഷം

സ്കൂൾ ലീഡറായി മുഹമ്മദ് ഹാരിസിനെയും ലേഡി വൈസ് ചെയർമാൻ ചെയർപേഴ്സൺ ആയി തപസ്യ എന്നിവരെയും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് ഇർഷാദിനെയും ടെക്ക്ഫസ്റ്റ് കോഡിനേറ്റർ ആയി മുഹമ്മദ് ആബിലിനെയും ആർട്സ് ക്ലബ് സെക്രട്ടറിയായി സാന്ദ്ര ടി എസിനെയും മാഗസിൻ എഡിറ്ററായി അരുൺ കൃഷ്ണനെയും തെരഞ്ഞെടുത്തു. 

വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യ അനുഭവമായി.