09 May 2024 Thursday

സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി വിപണി

ckmnews


ചങ്ങരംകുളം :സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ   കൊടി തോരണങ്ങൾ വിപണിയിൽ എത്തിച്ച്  വ്യാപാരികളും തയ്യാറെടുത്തു. ചെറുതും വലുതുമായി പേപ്പറിലും തുണിയിലും തയ്യാറാക്കിയ ദേശീയ പതാകകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൂടാതെ അണിയാനുള്ള വളയും മാലയും തൊപ്പിയും ബാഡ്ജും  റിബണുകളും ബലൂണുകളും വസ്ത്രങ്ങളും സ്വാതന്ത്ര്യദിനാഘോഷത്തിനായി എത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  സർക്കാർ സ്ഥാപനങ്ങളിലും ആഘോഷ പരിപാടികൾ നടക്കും.

 പതാക ഉയർത്തലും റാലിയും ദേശീയ ഗാനാലാപനവും സ്വാതന്ത്ര്യദിനാഘോഷത്തെ പറ്റിയുള്ള പ്രശ്നോത്തരിയും  പ്രസംഗങ്ങളും കലാപരിപാടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കും.