09 May 2024 Thursday

വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ് വാർഷിക ജനറൽ ബോഡി യോഗം നടന്നു

ckmnews

വ്യാപാരി വ്യവസായി ഏകോപന സമിതി

ചങ്ങരംകുളം യൂണിറ് വാർഷിക ജനറൽ ബോഡി യോഗം നടന്നു


ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി

ചങ്ങരംകുളം യൂണിറ് വാർഷിക ജനറൽ ബോഡി യോഗം ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്നു. കെ.വി.വി.ഇ.എസ്. ജില്ലാ വൈസ് പ്രസിസന്റ് പ്രകാശ് എടപ്പാൾ ഉൽഘടനം ചെയ്തു.പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ വേദിയിൽ ആദരിച്ചു.മണ്ഡലം പ്രസിഡന്റ് ഫൈസൽ മാറഞ്ചേരി അവാർഡുകൾ വിതരണം ചെയ്തു.ഒ.മൊയ്തുണ്ണി,ഉമർക്കുളങ്ങര, ഉസ്മാൻ പന്താവൂർ,കെ.വി.ഇബ്രാഹിംക്കുട്ടി. രവി എരിഞ്ഞിക്കാട്ട് . ടി. കൃഷ്ണൻ നായർ , സുമേഷ് ഐശ്യര്യ. വി.ഷഹന , എന്നിവർ പ്രസംഗിച്ചു.