09 May 2024 Thursday

പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ചെസ്സ് കോച്ചിംഗ് അക്കാദമി ആരംഭിച്ചു

ckmnews

പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ചെസ്സ് കോച്ചിംഗ് അക്കാദമി ആരംഭിച്ചു


ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ  കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം നൽകുന്നതിന് കോച്ചിംഗ് അക്കാദമി പ്രവർത്തനമാരംഭിച്ചു.വിദ്യാർഥികളിൽ വിശകലന ചിന്ത, പ്രശ്നപരിഹാര ശേഷി, മാനസികാരോഗ്യ ക്ഷമത, ഐ ക്യു ,ആത്മവിശ്വാസം , ഓർമ്മശക്തി  തുടങ്ങിയ കഴിവുകൾ  പരിപോഷിപ്പിക്കുകയാണ് ചെസ്സ് പരിശീലനം കൊണ്ട്  ലക്ഷ്യമാക്കുന്നത്. വിവിധ ഇന്റർ സ്കൂൾ മത്സരങ്ങളിലും ദേശീയ, അന്തർദേശീയ തലങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനും ചെസ്സ് അക്കാദമി   ഉദ്ദേശിക്കുന്നു. സ്കൈ ആർക് ബിൽഡേഴ്സ്   (എറണാകുളം) മാനേജിംഗ് ഡയരക്ടർ എം.വി. സുബൈർ   അക്കാദമി ഉദ്ഘാടനം ചെയ്തു. ഇർശാദ് മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ വാരിയത്ത് മുഹമ്മദലി, എം കെ ഹസൻ നെല്ലിശ്ശേരി, പി.പി.നൗഫൽ സഅദി, കെ.പി എം ബഷീർ സഖാഫി, പ്രിൻസിപ്പൽ കെ എം ഷരീഫ് ബുഖാരി,  അക്കാദമി ഡയറക്ടർ നാദിർഷ  എന്നിവർ സംസാരിച്ചു.