09 May 2024 Thursday

രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീകളുടെ കൂടി ഉത്തരവാദിത്വം:ആലിപ്പറ്റ ജമീല

ckmnews

രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീകളുടെ കൂടി ഉത്തരവാദിത്വം:ആലിപ്പറ്റ ജമീല 


ചങ്ങരംകുളം: രാജ്യത്തെ ഫാസിസ്റ്റ് ഭരണ കൂടം രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കുന്ന ഈ അപകട ഘട്ടത്തിൽ രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സ്ത്രീകളുടെ കൂടി ഉത്തരവാദിത്വം ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല അഭിപ്രായപ്പെട്ടു.വെളിയംകോട് ബ്ലോക്ക് മഹിളാ കോൺഗ്രസ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ.കേന്ദ്രത്തിലെ ജനാധിപത്യ വിരുദ്ധ നടപടികളുടെ പാത തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നത് എന്നും ഇവർ കൂട്ടിച്ചേർത്തു.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത സുനിൽ അധ്യക്ഷത വഹിച്ചു.പ്രസന്ന കുമാരി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പിടി അബ്ദുൽ കാദർ, കല്ലാട്ടേൽ ഷംസു,ഹുറൈർ കൊടക്കാട്ട്,ഉണ്ണികൃഷ്ണൻ, അംബിക കുമാരി ടീച്ചർ,ശാന്തിനി, രശ്മി വത്സൻ,റീസ പ്രകാശ്,റസ്‌ലത്ത് സക്കീർ,സിന്ധു മോഹൻ സുനിത ചെരളശ്ശേരി, ബിന്ദു ഒതളൂർ, കാളമ്മല് മോഹിനി, തുടങ്ങിയവർ സംസാരിച്ചു.