09 May 2024 Thursday

മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്ക് ഫർണ്ണിച്ചർ വിതരണം ചെയ്തു

ckmnews

മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്ക് ഫർണ്ണിച്ചർ വിതരണം ചെയ്തു


എരമംഗലം:മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്ക് ഫർണ്ണിച്ചർ വിതരണം ചെയ്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫർണ്ണിച്ചർ കൈമാറി. പ്രിൻസിപ്പൽ ദീജ ഉൾപ്പെടെയുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ആണ് ഫർണിച്ചർ വിതരണം ചെയ്തത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസീസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ: ബക്കർ, സുഹ്റ ഉസ്മാൻ, എം ടി എ പ്രസിഡന്റ് കദീജ മൂത്തോടത്ത്   തുടങ്ങിയവർ ചേർന്ന് ഫർണിച്ചർ കൈമാറി